കുളത്തൂപ്പുഴ : തിരുവനന്തപുരം , തെങ്കാശി അന്തർ സംസ്ഥാന പാതയിൽ മൈലമൂട് മുസ്ലിം പള്ളിക്ക് സമീപം മഴയോടൊപ്പം വീശിയ കാറ്റിൽ കൂറ്റൻ മരുതി മരത്തിന്റെ ശിഖരം ഒടിഞ്ഞ് റോഡിൽ വീണു. അതുവഴി വന്ന കുളത്തുപ്പുഴ പൊലീസിന്റെ വാഹനം കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്നു പോലീസ് ജീപ്പിൽ ഉണ്ടായിരുന്ന സബ്ഇൻസ്‌പെക്ടർ ഷാജഹാൻമുഹമ്മദിന്റെ നേതൃത്വത്തിൽ ഗതാഗതം നിയന്ത്രിക്കുകയും വനപാലകരെ അറിയിക്കുകയും ചെയ്തു. കുളത്തുപ്പുഴ വനപാലകർ സ്ഥലത്തെത്തി, നാട്ടുകാരുടെ സഹായത്തോടെ ശിഖരം മുറിച്ചു മാറ്റി, ഗതാഗതം പുനസ്ഥാപിപ്പിച്ചു.