കുന്നത്തൂർ: ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസന നടപടികളിലേക്ക് കടന്നു. സ്ഥല പരിമിതിയിൽ വീർപ്പുമുട്ടിയിരുന്ന ആശുപത്രിക്ക് 80 സെന്റ് വസ്തു സർക്കാർ വിട്ടു നൽകി. കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട വില്ലേജിൽ ഉൾപ്പെട്ട റവന്യൂ പുറമ്പോക്ക് ഭൂമിയിൽപ്പെട്ട 2.50 ഏക്കറിൽ ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് കൈവശം വച്ച് വരുന്ന വസ്തുവിൽ നിന്നാണ് ഭൂമി വിട്ടു നൽകുന്നത്. രണ്ടു സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിറുത്തിയാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രി വികസനത്തിനായി ആരോഗ്യവകുപ്പിന് കൈമാറിയത്.
നടപടികൾ പുരോഗമിക്കുന്നു
ഒരു വർഷത്തിനകം നിർമ്മാണം
വിട്ടുകൊടുത്ത വസ്തുവിൽ ഒരു വർഷത്തിനകം നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങണമെന്ന് വ്യവസ്ഥയുണ്ട്.കുന്നത്തൂർ താലൂക്കിലെ സാധാരണക്കാരായ നൂറുകണക്കിന് രോഗികൾ ദിവസവും ചികിത്സ തേടിയെത്തുന്ന താലൂക്ക് ആശുപത്രിയിൽ വികസന പ്രവർത്തനങ്ങൾക്ക് കിഫ്ബിയിൽ നിന്നടക്കം ഫണ്ട് അനുവദിച്ചിരുന്നങ്കിലും സ്ഥലപരിമിതി തടസമായി . ആശുപത്രിയോട് ചേർന്നുള്ള സ്വകാര്യ ഭൂമി വില കൊടുത്തു വാങ്ങാൻ ശ്രമം നടത്തിയിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ നടന്നില്ല.