
തൃക്കടവൂർ: കുരീപ്പുഴ ചൂരവിളയിൽ പരേതനായ വ്യവസായപ്രമുഖൻ ചൂരവിള ജോസഫിന്റെ (ജി.ജെ ഫെർണാണ്ടസ്) ഭാര്യ സെലിൻ ഫെർണാണ്ടസ് (90) ഹൈദരാബാദിൽ നിര്യാതയായി. മൃതദേഹം ഇന്ന് രാവിലെ കുരീപ്പുഴയിലെ വീട്ടിലെത്തിക്കും. സംസ്കാരം നാളെ വൈകിട്ട് 3ന് കുരീപ്പുഴ സെന്റ് ജോസഫ് പള്ളിയിലെ കുടുംബ കല്ലറയിൽ. പരേത കാവനാട് ഇസ്‌മാരിയോ എക്സ്പോർട്ട് മുൻ പാർട്ട്‌ണറും ചൂരവിള ജോസഫ് ഫൗണ്ടേഷൻ (ബംഗളൂരു) ട്രസ്‌റ്റിയും കുരീപ്പുഴ സേക്രഡ് ഹാർട്ട് സ്‌കൂൾ ചെയർ പേഴ്സണും ഹിന്ദുസ്ഥാൻ പെട്രോളിയം ഡീലർ (ഇടപ്പള്ളിക്കോട്ട), ജൊജോ ഇൻഡസ്ട്രിയൽ ഫാബ്രിക്കേഷൻ (ബംഗളൂരു) മാനേജിംഗ് പാർട്ട്ണറുമാണ്. മക്കൾ: ആൽഫി കമയോൺസ്, ജോർജ് ഫെർണാണ്ടസ് (മാനേജിംഗ് പാർട്ട്‌ണർ, ഇസ്‌മാരിയോ എക്സ്പോർട്ട് കൊല്ലം, മാനേജിംഗ് ട്രസ്‌റ്റി ചൂരവിള ജോസഫ് ഫൗണ്ടേഷൻ, പാർട്ട്‌ണർ ജെസ്‌മാജോ, ബംഗളൂരു), സെഡ്രിക്ക് ഫെർണാണ്ടസ് (പാർട്ട്ണർ, ജെസ്‌മാജോ, ബംഗളൂരു), ആൽഫ്രഡ് ഫെർണാണ്ടസ് (ഡയറക്ടർ, ജി.ജെ.എഫ് കൺസ്ട്രക്ഷൻസ്, ഹൈദരാബാദ്, ട്രസ്‌റ്റി ചൂരവിള ഫൗണ്ടേഷൻ, ഡയറക്ടർ, സേക്രഡ് ഹാർട്ട് സ്‌കൂൾ കുരീപ്പുഴ), അന്റോണിയറ്റ് ബോബൻ, സൂസൻ കോർഡിയറോ. മരുമക്കൾ: ഡോ. ലോയി കമയോൺസ്, മാരി ജോർജ്, അനൂറിൻ സെഡ്രിക്ക്, നരേഷ് കോർഡിയറോ, പരേതരായ റോമി ഫെർണാണ്ടസ്, ബോബൻ ജോസഫ് പയ്യപ്പള്ളി.