ചവറ : തിലകൻ അനുസ്മരണ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 12ാം തിലകൻ അനുസ്മരണവും ചവറ ആർട്സ് സൊസൈറ്റി ഉദ്ഘാടനവും സി.ആർ മഹേഷ് എം.എൽ.എ നിർവഹിച്ചു . തിലകൻ അനുസ്മരണ സമിതി ജില്ലാ ചെയർമാൻ ചവറ ഹരീഷ് കുമാർ അദ്ധ്യക്ഷനായി നാടകകൃത്തും , സംവിധായകനുമായ അഡ്വ.മണിലാൽ മുഖ്യപ്രഭാക്ഷണം നടത്തി.പ്രമുഖ സാഹിതൃകാരൻ അമ്പലപ്പുഴ രാധാക്യഷ്ണൻ , ജോസ് ടൈറ്റസ്,ആർ.അരുൺ രാജ്,ചക്കിനാൽ സനൽകുമാർ,ചവറ ഗോപകുമാർ, പൊന്മന നിശാന്ത്, ജോസ് വിമൽ രാജ്,പ്രസന്നൻ ഉണ്ണിത്താൻ, ബാബു ജി.പട്ടത്താനം, പി.ആർ ജയപ്രകാശ്,പ്രഭ അനിൽ, റോസ് ആനന്ദ്, കിഷോർ അമ്പിലാക്കര, കെ.ഇ ബൈജു, സരിത അജിത്ത്, വിജി രാജീവ്, ജി.മണിയൻ പിള്ള, ശിവ ശങ്കര കുരുക്കൾ, രാധാകൃഷ്ണപിളള,ലിജിൻപ്രകാശ്, ബാബു പിള്ള തുടങ്ങിയവർ സംസാരിച്ചു. കലാ സാംസ്കാരിക മേഖലകളിലെ പ്രതിഭകളായ ശ്രീകുമാർ അറയ്ക്കൽ, ഡോ.പുന്തല മോഹൻ,ജയശ്രീ അമ്പാടി,ശിവകുമാർ,കുരീപ്പുഴ യഹിയ,ചവറ ശ്രീകുമാർ,ചവറ ബാബു എന്നിവരെ ചടങ്ങിൽ സി.ആർ മഹേഷ് എം.എൽ.എ പൊന്നാട അണിയിച്ചു ആദരിച്ചു.