കൊല്ലം: ജില്ലയിലെ നാൽപ്പതോളം സി.ബി.എസ്.ഇ സ്കൂളുകളുടെ കൂട്ടായ്‌മയായ വേണാട് സഹോദയ കോംപ്ലക്‌സിന്റെ പതിനാറാമത് കലോത്സവം (ക്രെഡൻസ്- 2024) 30, ഒക്ടോബർ 4, 5 തീയതികളിലായി തഴുത്തല നാഷണൽ പബ്ലിക് സ്‌കൂൾ, അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കും.

അഞ്ച് കാറ്റഗറികളിലായി അയ്യായിരത്തോളം കലാപ്രതിഭകൾ മുന്നൂറിലധികം ഇനങ്ങളിൽ മാറ്റുരയ്ക്കും. തഴുത്തല നാഷണൽ പബ്ലിക് സ്‌കൂളിൽ 30ന് രാവിലെ 9.30ന് ഒഫ് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ കൊല്ലം മധു നിർവഹിക്കും. സഹോദയ പ്രസിഡന്റ് ഡോ. കെ.കെ.ഷാജഹാൻ അദ്ധ്യക്ഷനാകും. ഒക്ടോബർ 4ന് രാവിലെ 9ന് അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്കൂ‌ളിൽ വേണാട് കലോത്സവത്തിന്റെ ഉദ്ഘാടനം എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിക്കും തുടർന്ന് സ്റ്റേജ് മത്സരങ്ങൾ. 5ന് വൈകിട്ട് 6ന് അഞ്ചൽ ശബരിഗിരി ഇംഗ്ലീഷ് സ്‌കൂളിൽ സമാപന സമ്മേളനത്തിൽ ഡോ. കെ.കെ.ഷാജഹാൻ അദ്ധ്യക്ഷനാകും. സിനിമ - സീരിയൽ താരം ദിനേശ് പണിക്കർ സമ്മാനദാനം നിർവഹിക്കും. വേണാട് സഹോദയ ജനറൽ സെക്രട്ടറി ടി.എസ്.സനൽ, ട്രഷറർ എം.ആർ.രശ്മി, തുടങ്ങിയവർ പങ്കെടുക്കും.