കൊല്ലം: കൊല്ലം മുട്ട വ്യാപാരി അസോസിയേഷന്റെ മെമ്പേഴ്സ് മീറ്റ് 29ന് ഹോട്ടൽ ഷാ ഇന്റർനാഷണൽ കോൺഫറൻസ് ഹാളിൽ വൈകിട്ട് 3ന് നടക്കും. ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്യും. ജെ.അബ്ദുൽസലാം അദ്ധ്യക്ഷനാകും. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് എസ്.ദേവരാജൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിമാരായ എ.കെ.അൻസാരി, ജോഹർ, സിറ്റി യൂണിറ്റ് പ്രസിഡന്റ് പൂജ ശിഹാബ്, കെ.ഇ.എം.എ സംസ്ഥാന പ്രസിഡന്റ് അനസ്, അഡ്വ. ആണ്ടാമുക്കം റിയാസ് തുടങ്ങിയവർ സംസാരിക്കും. തുടർന്ന് സംഘടനാ തിരഞ്ഞെടുപ്പ്. പത്രസമ്മേളനത്തിൽ ജെ.അബ്ദുൽസലാം, അനസ്, അഡ്വ. ആണ്ടാമുക്കം എം.റിയാസ്, കെ.സാജൻ, ജോയ്, സലാമുദ്ദീൻ, സുരേഷ്, നാഫി എന്നിവർ പങ്കെടുത്തു.