 
കരുനാഗപ്പള്ളി: വയനാട് ദുരന്തത്തെ പണസമ്പാദന മാർഗമാക്കി മാറ്റിയ മുഖ്യമന്ത്രി രാജിവവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കല്ലേലിഭാഗം മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഡി.സി.സി വൈസ് പ്രസിഡന്റ് ചിറ്റുമൂല നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.സുന്ദരേശന്റെ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി രമാ ഗോപാലകൃഷ്ണൻ, അഡ്വ.കെ.എ.ജവാദ്, ബിന്ദു വിജയകുമാർ, എൻ.രമണൻ, പുതുക്കാട്ട് ശ്രീകുമാർ, കല്ലേലിഭാഗം ബാബു, തൊടിയൂർ വിജയൻ, ആർ,തുളസീധരൻപിള്ള, നസീംബീവി, എസ്.കെ.അനിൽ, ശ്രീജി, ഷാജി എന്നിവർ സംസാരിച്ചു.