എഴുകോൺ: പ്രമുഖ കാഥികനും ഭാഷാ പണ്ഡിതനുമായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാർത്ഥം വിശ്വംഭരൻ ഫൗണ്ടേഷൻ നൽകിവരുന്ന സാഹിത്യ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. 2021-24 കാലയളവിൽ പ്രസിദ്ധീകരിച്ച നോവലാണ് പരിഗണിക്കുക. പുസ്തകത്തിന്റെ മൂന്ന് പ്രതികൾ വീതം ജനറൽ സെക്രട്ടറി, പ്രാഫ. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ, ലൈലാ നിലയം, എഴുകോൺ പി.ഒ, കൊല്ലം - 691505 എന്ന വിലാസത്തിൽ ഒക്ടോബർ 10ന് മുമ്പ് തപാലിൽ എത്തിച്ച് നൽകണം. എഴുത്തുകാർക്കും പ്രസാധകർക്കും വായനക്കാർക്കും പുസ്തകങ്ങൾ സമർപ്പിക്കാം. 23ന് എഴുകോൺ സഹ.ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ക്യാഷ് അവാർഡും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം സമ്മാനിക്കും. ഫോൺ: 95673 67419, 7592863896.