ccc
കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സംരംഭകർക്കു വേണ്ടി സംഘടിപ്പിച്ച സംരംഭകത്വ പൊതു ബോധവത്കരണ യോഗം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.ലൈല ബീവി ഉദ്ഘാടനം ചെയ്യുന്നു

കുളത്തൂപ്പുഴ: സംസ്ഥാന സർക്കാർ 2024-2025 സാമ്പത്തിക വർഷത്തിൽ ആരംഭിച്ച സംരംഭക വർഷം 3.0എന്ന പദ്ധതിയുടെ ഭാഗമായി വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ കുളത്തുപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന സംരംഭകർക്കു വേണ്ടി സംരംഭകത്വ പൊതു ബോധവത്കരണ യോഗം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി.ലൈല ബീവി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ടി.തുഷാര അദ്ധ്യക്ഷയായി. അഞ്ചൽ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ നജീമും കുളത്തുപ്പുഴഗ്രാമ പഞ്ചായത്ത്‌ ഇ.ഡി.ഇ അബ്‌ദുൾ ഹാരീസും ചേർന്ന് സംരംഭകർക്ക് സംരംഭകത്വ ബോധവത്കരണ ക്ലാസുകൾ നടത്തി.