കൊട്ടാരക്കര: മാലിന്യമുക്ത നവകേരളം, സമഗ്ര കൊട്ടാരക്കര പദ്ധതികളുടെ ഉദ്ഘാടനത്തിന് മുന്നോടിയായി കൊട്ടാരക്കരയിൽ മെഗാ ശുചീകരണ യജ്ഞത്തിന് തുടക്കമിട്ടു. ഇന്നലെ രാവിലെ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരത്ത് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനായി. റൂറൽ എസ്.പി കെ.എം.സാബുമാത്യു, ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്.ഐസക്, ഫൈസൽ ബഷീർ, ഉണ്ണിക്കൃഷ്ണൻ മേനോൻ, വി.ഫിലിപ്പ്, കണ്ണാട്ട് രവി, അനിത ഗോപകുമാർ എന്നിവർ സംസാരിച്ചു. കുന്നക്കര പാലം മുതൽ ഈയംകുന്നുവരെയുള്ള ഭാഗമാണ് ആദ്യഘട്ട ശുചീകരണം നടത്തിയത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മുന്നൂറിൽപരം എൻ.എസ്.എസ് വോളണ്ടിയർമാരും തൊഴിലുറപ്പ്, ഹരിതകർമ്മ സേന അംഗങ്ങളും വിവിധ വകുപ്പുകളെ പ്രതിനിധികരീച്ചുള്ള ഉദ്യോഗസ്ഥരുമടക്കം മെഗാ ക്ളീനിംഗിൽ പങ്കെടുത്തു. ഒക്ടോബർ 2ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊട്ടാരക്കയിലെത്തിയാണ് മാലിന്യമുക്ത നവകേരളം പദ്ധതി പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യുന്നത്. അതിന് മുൻപായിത്തന്നെ പട്ടണത്തിൽ ശുചീകരണ ജോലികൾ പുരോഗമിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലെല്ലാം ഇതിനുള്ള നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. സർവേ പൂർത്തിയാക്കി ഹരിത സ്ഥാപനങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.