കൊല്ലം: പാൽക്കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ചു ഒക്ടോബർ രണ്ടു മുതൽ 11 വരെ യജ്ഞാചാര്യൻ ചങ്ങനാശ്ശേരി ശ്രീധര വൈദ്യമഠം ദിലീപ് വാസവന്റെ മുഖ്യ കാർമികത്വത്തിൽ നവാഹ യജ്‌ഞം നടക്കും. 2ന് വൈകിട്ട് 5ന് കിളിക്കൊല്ലൂർ വടക്കതിൽ ക്ഷേത്രത്തിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിച്ച് കല്ലുംതാഴം ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തും. അവിടെ നിന്നു താലപ്പൊലി​യോടെ ക്ഷേത്രത്തിൽ എത്തുമ്പോൾ, തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ ശബരിമല മുൻ മേൽശാന്തി ഇടമന ബാലമുരളി ഭദ്രദീപ പ്രകാശനം നടത്തും. ആർ.പി​ ബാങ്കേഴ്സ് ഡയറക്ടർ പ്രകാശൻ പിള്ള ഗ്രന്ഥസമർപ്പണം നടത്തും. ചടങ്ങിന് ക്ഷേത്രയോഗം ട്രസ്റ്റ്‌ പ്രസിഡന്റ്‌ ജെ. ദിലീപ് കുമാർ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് മുൻ പ്രസി​ഡന്റ് പ്രകാശൻ ഗുരുക്കൾ, മുൻ സെക്രട്ടറി​ സുദർശനൻ കിഴക്കേവീട്, എസ്.എൻ ട്രസ്റ്റ് എക്സി​ക്യുട്ടി​വ് അംഗം എസ്. അനിൽകുമാർ, എസ്.എൻ.ഡി​.പി​ യോഗം 988-ാം നമ്പർ ശാഖ സെക്രട്ടറി അനിൽകുമാർ എന്നിവർ സംസാരിക്കും. സെക്രട്ടറി സി​. ബിജു സ്വാഗതവും ട്രഷറർ രാജേന്ദ്രൻ ആലയിൽ നന്ദിയും പറയും.