കുണ്ടറ: കുണ്ടറ റോട്ടറി ക്ലബ് ഏറ്റെടുത്ത പെരുമ്പുഴ എസ്.ആർ.വി.ജി.എൽ.പി സ്കൂളിലെ അദ്ധ്യാപകരെ ആദരിക്കലും കുട്ടികൾക്ക് ആവശ്യമായ ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും റോട്ടറി ഇന്റർനാഷണൽ 3211 ഡിസ്ട്രിക്ട് ഗവർണർ സുധി ജബാർ ഉദ്ഘാടനം ചെയ്തു.
ക്ലബ് പ്രസിഡന്റ് ഐസക്ക് ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. പി.ഡി.ജി.ടി.എൻ. കൊശിപ്പണിക്കർ, അസിസ്റ്റന്റ് ഗവർണർ അഡ്വ. എ. നജിമുദ്ദീൻ, ക്ലബ് സെക്രട്ടറി പ്രസാദ് മാത്യു, ട്രഷറർ അഡ്വ.എ. മാത്യൂസ്, സ്കൂൾ ഹെഡ്മിസ്ട്രസ് ലേഖ, എൽ.ഒ. ജോൺ പണിക്കർ, ആർ. സിജി, സി.രവീന്ദ്രൻ പിള്ള, കെ.ബിജു, സജിമോൻ, ജോസ് ജോർജ് എന്നിവർ സംസാരിച്ചു.