പുത്തൂർ: പാങ്ങോട് ശ്രീനാരായണ ആയുർവേദ മെഡിക്കൽ കോളേജിലെ 15-ാമത് ബിരുദദാനം ഇന്ന് കോളേജിൽ നടക്കും. കേരള യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്മെന്റ് ഒഫ് കമ്മ്യുണിക്കേഷൻ ബയോളജി ആൻഡ് ബയോ ഇൻഫോർമാറ്റിക്സ് പ്രൊഫസർ ഡോ.അച്യുത് ശങ്കർ എസ്.നായർ വിശിഷ്ടാതിഥിയാകും. എസ്.എൻ ഹെൽത്ത് കെയർ സൊസൈറ്റി ചെയർമാൻ പ്രൊഫ. കെ.ശശികുമാർ അദ്ധ്യക്ഷനാകും. എസ്.എൻ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി.രഘുനാഥൻ നായർ, വൈസ് പ്രിൻസിപ്പൽ ഡോ. കെ.വി.പ്രദീപ്, എസ്.എൻ ഹെൽത്ത് കെയർ സൊസൈറ്റി സെക്രട്ടറി എം.എൽ.അനിധരൻ, കെ.യു.എച്ച്.എസ് ഡയറക്ടർ, പ്രൊ വൈസ് ചാൻസലർ ഡോ. എ.നളിനാക്ഷൻ, പി.ടി.എ പ്രസിഡന്റ് പി.സതീഷ് കുമാർ എന്നിവർ പങ്കെടുക്കും.