ns-
മാതൃ-ശിശു പരിചരണത്തിനുവേണ്ടി​ മാത്രമുള്ള കൊല്ലത്തെ ആദ്യ മദർ ആൻഡ് ചൈൽഡ് കെയർ ബ്ലോക്ക് എൻ.എസ് സഹകരണ ആശുപത്രി ക്യാമ്പസിൽ മന്ത്രി വി.എൻ. വാസവൻ നാടിന് സമർപ്പിക്കുന്നു

കൊല്ലം: മാതൃ-ശിശു പരിചരണത്തിനുവേണ്ടി​ മാത്രമുള്ള കൊല്ലത്തെ ആദ്യ മദർ ആൻഡ് ചൈൽഡ് കെയർ ബ്ലോക്ക് എൻ.എസ് സഹകരണ ആശുപത്രി ക്യാമ്പസിൽ സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി.എൻ. വാസവൻ നാടിന് സമർപ്പിച്ചു. ചടങ്ങിൽ ആശുപത്രി സംഘം പ്രസിഡന്റ് പി.രാജേന്ദ്രൻ അദ്ധ്യക്ഷനായി.
2024ലെ രാഷ്ട്രപതിയുടെ വിശിഷ്ടസേവ മെഡലിന് അർഹനായ അസിസ്റ്റന്റ് പൊലീസ് കമ്മി​ഷണർ എ. പ്രദീപ്കുമാർ, ആശുപത്രിയിൽ 10 വർഷത്തെ സേവനം പൂർത്തിയാക്കിയ പീഡിയാട്രിക്‌സ്, ഗൈനക്കോളജി വിഭാഗം ഡോക്ടർമാരായ ടി.ആർ. ചന്ദ്രമോഹൻ, സന്ധ്യ അയ്യപ്പൻ, എം.ജി. അന്നമ്മ, എം. നാഗമണി, മദർ ആൻഡ് ചൈൽഡ് രൂപകൽപ്പന ചെയ്ത അഭിലാഷ് ആർക്കി​ടെക്ടി​ന്റെ എം.ഡി ആൻഡ് ക്രിയേറ്റീവ് ഹെഡ് വി.ആർ. ബാബുരാജ്, വാത്സല്യം ബ്ലോക്ക് നിർമ്മാണ പ്രവർത്തനം നടത്തിയ ക്രസന്റ് കോൺട്രാക്‌ടേഴ്‌സ് മാനേജിംഗ് ഡയറക്ടർ പി.ഡി. കുഞ്ഞുമുഹമ്മദ്, ഡയറക്ടർമാരായ ഇ.എ. ഹമീദ്, കെ.എം. ജലീൽ, പി.സി. ഫഹദീപ് എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. എം. നൗഷാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ. ഗോപൻ, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.യശോദ, തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.എസ് സിന്ധു, മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ഷാഹിദ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം. അബ്ദുൾ ഹലിം, മെഡിക്കൽ സൂപ്രണ്ട് ടി.ആർ. ചന്ദ്രമോഹൻ, ഭരണസമിതി അംഗങ്ങളായ സൂസൻ കോടി, അഡ്വ. പി.കെ. ഷിബു, എന്നിവർ സംസാരിച്ചു. ആശുപത്രി സംഘം വൈസ് പ്രസിഡന്റ് എ. മാധവൻപിള്ള സ്വാഗതവും സെക്രട്ടറി പി.ഷിബു നന്ദിയും പറഞ്ഞു.