gandhibhaan-
ഫാമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പുനലൂർ സോമരാജനും ഗാന്ധിഭവൻ കുടുംബാംഗങ്ങളായ അമ്മമാരും ചേർന്ന് ഓണക്കോടി ഏറ്റുവാങ്ങുന്നു

പത്തനാപുരം: അമ്മമാർക്ക് ഓണക്കോടിയുമായി ഗാന്ധിഭവൻ ഫാമിലി ക്ലബ്. പത്തനാപുരം ഗാന്ധിഭവനിൽ വച്ച് ഗാന്ധിഭവൻ ഫാമിലി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പുനലൂർ സോമരാജനും ഗാന്ധിഭവൻ കുടുംബാംഗങ്ങളായ അമ്മമാരും ചേർന്ന് ഓണക്കോടി ഏറ്റുവാങ്ങി. 13 വർഷമായി ഫാമിലി ക്ലബ് ഗാന്ധിഭവനിലെ അമ്മമാർക്ക് മുടങ്ങാതെ ഓണക്കോടി വിതരണം നടത്തുന്നുണ്ട്.
യോഗത്തിൽ ഫാമിലി ക്ലബ് സെക്രട്ടറി പിറവന്തൂർ രാജൻ, പ്രസിഡന്റ് എം.ടി. ബാവ, എക്‌സിക്യുട്ടീവ് അംഗങ്ങളായ രാജേന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നായർ, ഏഴൂർ പ്രകാശം, മാത്യൂസ് പത്തനാപുരം, ഉദയകുമാർ പുനലൂർ, ഗോപിനാഥ് മഞ്ചള്ളൂർ, ഗാന്ധിഭവൻ ജനറൽ ഡയറക്ടർ സന്തോഷ് ജി. നാഥ് എന്നിവർ പങ്കെടുത്തു.