കൊല്ലം: ഐ.ടി.ഐകളിലെ പഠന ദിനം അഞ്ചാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി എ.ഐ.എസ്.എഫ് ഇന്ന് പഠിപ്പ് മുടക്കും. പരിശീലന മേൽനോട്ടം വഹിക്കുന്ന കേന്ദ്രസർക്കാരിന് കീഴിലെ ഡി.ജി.ടി 2022 മുതൽ ഒരു വർഷത്തെ പാഠ്യ സമയം 1600 മണിക്കൂറിൽ നിന്ന് 1200 മണിക്കൂറാക്കിയിരുന്നു. കേരളത്തിലെ ഐ.ടി.ഐകൾ ആഴ്ചയിൽ ആറ് ദിവസമാണ് പ്രവർത്തിക്കുന്നത്. ഇത് അഞ്ചാക്കണമെന്നാണ് ആവശ്യം. നടപടി സ്വീകരിക്കും വരെ സമരം തുടരും. വിദ്യാഭ്യാസ ബന്ദിന് വിദ്യാർത്ഥികളുടെ പിന്തുണ ഉണ്ടാകണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് ശ്രീജിത്ത്‌ സുദർശൻ, സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവർ അഭ്യർത്ഥിച്ചു.