photo
പോരുവഴി ഗ്രാമപഞ്ചായത്തും അങ്കണവാടിയും സംയുക്തമായി നടത്തിയ പോഷൻ മാ 2024 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ശാസ്താംകോട്ട ഐ.സി.ഡി.എസിന്റെ നേതൃത്വത്തിൽ പോരുവഴി ഗ്രാമ പഞ്ചായത്തും അങ്കണവാടിയും സമുക്തമായി പോഷൻ മാ 2024 നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്ത് ഉദ്ഘാടനം ചെയ്തു.ഗ്രാമങ്ങളിലെ വീട്ടു വളപ്പിൽ നിന്ന് ലഭിക്കുന്ന പച്ചിലകൾ, കൂമ്പ് ,വാഴപ്പിണ്ടി ,ചൊറിയണം , കൂടാതെ റാഗി ,ചോളപ്പൊടി ,അമൃതം പൊടി ,ചെമ്പരത്തിയിൽ നിന്നുള്ള ശിതള പാനീയങ്ങൾ തുടങ്ങിയവയുടെ പ്രദർശനം നടന്നു. നമ്പൂരേത്ത് തുളസി ധരൻപിള്ള, രാജാഷ്, നിഖിൽ മനോഹാർ, മോഹനൻപിള്ള, പി.കെ.രവി , രമേശ്, സി.ഡി. എസ് സൂപ്പർ വൈസർ നിത്യ എന്നിവർ പങ്കെടുത്തു.