കൊട്ടിയം: ശ്രീനാരായണ പോളിടെക്നിക് കോളേജിൽ എ.ഐ.സി.ടി.ഇ - വി.എ.എ.എൻ.ഐയുടെ ആഭിമുഖ്യത്തിൽ "ആധുനിക വസ്തുക്കളും ഭൂമിയിലെ അപൂർവവും നിർണായകവുമായ ധാതുക്കളും" എന്ന വിഷയത്തിൽ മൂന്ന് ദിവസത്തെ സെമിനാർ സമാപിച്ചു.
സമാപന സമ്മേളനം ഉദ്ഘാടനവും സർട്ടിഫിക്കറ്റ് വിതരണവും ശ്രീനാരായണ ട്രസ്റ്റ് ട്രെഷറർ ഡോ. ജി.ജയദേവൻ നിർവഹിച്ചു. പ്രിൻസിപ്പൽ വി.സന്ദീപ് അദ്ധ്യക്ഷനായി. ഡിപ്പാർട്ട്മെന്റ് മേധാവിമാരായ വി.എം.വിനോദ്‌കുമാർ, എസ്.എസ്.സീമ, എൻ.ഷൈനി, രക്നാസ് ശങ്കർ, വർക്ക് ഷോപ്പ് സൂപ്രണ്ട് എസ്.രാഹുൽ, ഓഫീസ് സൂപ്രണ്ട് ഡി.തുളസീധരൻ, ഐ.ക്യു.എ.സി കോ ഓഡിനേറ്റർ എം.ധന്യ എന്നിവർ പങ്കെടുത്തു. സെമിനാർ കോളേജിലെ സിവിൽ ഡിപ്പാർട്ട്മെന്റാണ് സംഘടിപ്പിച്ചത്.
എ.ഐ.സി.ടി.ഇ അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളുടെ സിവിൽ, മെക്കാനിക്കൽ ശാഖകളിൽ നിന്നുള്ള 64 അദ്ധ്യാപകരും വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു. കേരളത്തിലെ ആറ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ വർഷം സെമിനാർ നടത്താൻ തിരഞ്ഞെടുക്കപ്പെട്ടത്.