
കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആർ.എസ്.പി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗം പി.പ്രകാശ് ബാബു അദ്ധ്യക്ഷനായി.
മാർച്ചിൽ ആർ.സുനിൽ, ടി.കെ.സുൽഫി, കുരീപ്പുഴ മോഹനൻ, കൈപ്പുഴ റാമോഹൻ, എം.എസ്.ഗോപകുമാർ, ആർ.അജിത്ത് കുമാർ, അജിത്ത് അനന്തകൃഷ്ണൻ, ബിജു.ആർ.നായർ, ഞാറയ്ക്കൽ സുനിൽ, കെ.ജി.ഗിരീഷ്, സദു പള്ളിത്തോട്ടം, കെ.ഗോപിനാഥൻ, സതീഷ് കുമാർ, ലീലാമ്മ, സുശീല, ശ്രീദേവി, എൻ.സുരേഷ് ബാബു, ഉണ്ണിക്കൃഷ്ണപിള്ള എന്നിവർ സംസാരിച്ചു.