eeeeeeeeeeeeeeeeeeeeeeeee

പരവൂർ: പരവൂർ എസ്.എൻ.വി.ജി എച്ച്.എസിൽ എസ്.പി.സി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. പരവൂർ നഗരസഭ ചെയർപേഴ്സൺ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പരവൂർ ഫയർഫോഴ്സ് ഫയർ ആൻഡ് സേഫ്ടി ബോധവത്കരണവും പ്രഥമശുശ്രൂഷ ബോധവത്കരണവും സംഘടിപ്പിച്ചു. കൊല്ലം സിറ്റി എ.ഡി.എൻ.ഒ ബി.രാജേഷ് ക്യാമ്പ് സന്ദർശിച്ചു. വാർഡ് കൗൺസിലർ ആർ.രഞ്ജിത്ത്, സ്കൂൾ മാനേജർ എസ്.സാജൻ, പ്രഥമദ്ധ്യാപിക എസ്.പ്രീത, എസ്.പി.സി പി.ടി.എ പ്രസിഡന്റ് അജയകുമാർ, പി.ടി.എ പ്രസിഡന്റ് അശോക് കുമാർ, സി.പി.ഒ അളക, എ.സി.പി.ഒ സരിഗ, ഡി.ഐ.സുഭാഷ്, ഡബ്ല്യു.ഡി.ഐ ലക്ഷ്മി പ്രിയ, രക്ഷകർത്താക്കൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.