കരുനാഗപ്പള്ളി: കോട്ടക്കുപ്പുറം രണ്ടാം വാർഡിലെ ശ്രീകർണ്ണകി ജെ.എൽ.ജി ഗ്രൂപ്പ് വള്ളിക്കാവ് സംസ്കാര സംദായിനി വായനശാലയുമായി സഹകരിച്ച് നടത്തിയ ചെണ്ട് മല്ലിക്കൃഷിയുടെ വിളവെടുപ്പ് ഉത്സവം ഓച്ചിറ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.ഗീതാകുമാരി നിർവഹിച്ചു. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ മുഖ്യഅതിഥിയായിരുന്നു.ഗ്രാമ പഞ്ചായത്ത്‌ മെമ്പർ മുരളീധരൻ അദ്ധ്യക്ഷനായി. വായനശാല സെക്രട്ടറി എസ്.രവികുമാർ സ്വാഗതം പറഞ്ഞു. കൃഷിക്ക് മേൽനോട്ടം വഹിച്ച ജഗതമ്മ, സരസ, രഞ്ജിനി, നന്ദിത എന്നിവരെയും കൃഷിയിടത്തിന്റെ ഉടമസ്ഥ ചീയയെയും ചടങ്ങിൽ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ മെമ്പർ ജി.രവീന്ദ്രൻ, പി.ശിവാനന്ദൻ, ശിവരാജൻ, എസ്.ശശികല , എൻ.ഹരികുമാർ, ശശീന്ദ്രൻ, എസ്.അജിത, എം.സുജ ,രേണുക എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.