manu-
പത്തനാപുരം, ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽനടന്ന മണ്ണ് പരിശോധന ക്യാമ്പയിനും മണ്ണ് സാമ്പിൾ ശേഖരണവും പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ജില്ല മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ കാര്യാലയം മുഖേന പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ മണ്ണ് പരിശോധന ക്യാമ്പയിനും മണ്ണ് സാമ്പിൾ ശേഖരണവും നടത്തി .പദ്ധതിയുടെ ഉദ്ഘാടനം പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ആർ.ആരോമലുണ്ണി അദ്ധ്യക്ഷനായി. കൊല്ലം ജില്ല മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ വി.വി.റീന സ്വാഗതം പറഞ്ഞു. മണ്ണ് സാമ്പിൾ ശേഖരണം ,മണ്ണ് പര്യവേഷണ റിപ്പോർട്ട് പ്രകാശനം, മണ്ണ് ആരോഗ്യകാർഡ് വിതരണം, കർഷക പരിശീലനം, കർഷകർക്കുള്ള ഇൻപുട്ട് വിതരണം എന്നീ പരിപാടികൾ സംഘടിപ്പിച്ചു. പട്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.അശോകൻ ,പിറവന്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ.സോമരാജൻ, പത്തനാപുരം മെമ്പർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പൊന്നമ്മ ജയൻ ,രതി, ശുഭകുമാരി, ഷീജ ഷാനവാസ് എന്നിവരും തലവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സജിത അനിമോൻ, ജോസ്‌കുട്ടി പത്തനാപുരം ഗ്രാമ പഞ്ചായത്ത് മെമ്പർ ആയിഷ ഷാജഹാൻ, കൃഷിവകുപ്പ് പത്തനാപുരം അസിസ്റ്റന്റ് ഡയറക്ടർ റോണി വർഗീസ്, പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശംഭു എന്നിവരും സംസാരിച്ചു. പട്ടാഴി കൃഷി ഓഫീസർ എം.ജി.അപ്പു മണ്ണ് പരിശോധനയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധന ക്ലാസ് എടുത്തു.ജില്ല മണ്ണ് പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടർ വി.വി.റീന മണ്ണ് ആപ്പ് കർഷകർക്ക് പരിചയപ്പെടുത്തി. ഫീൽഡ് അസിസ്റ്റന്റ് സജി ലിയോൺ നന്ദി പറഞ്ഞു.