കരുനാഗപ്പള്ളി: പന്മന, മനയിൽ ശ്രീ ബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പോഷൻ മാ പദ്ധതിക്ക് തുടക്കമായി. എല്ലാവർക്കും പോഷകാഹാരം എന്നതാണ് പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. കുട്ടികളിലെ വിളർച്ച തടയൽ, വളർച്ചാ നിരീക്ഷണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ , ഗുഡ് ഗവേണൻസ് , അനുബന്ധ പോഷകാഹാരം എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈനടീൽ , ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവയും സംഘടിപ്പിച്ചു. പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ അനീസ നിസാർ വൃക്ഷത്തൈ നട്ടു കൊണ്ട് നിർവഹിച്ചു . പി.ടി.എ പ്രസിഡന്റ് എ.സിദ്ധിഖ് അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക ആർ. ഗംഗാ ദേവി മുഖ്യ പ്രഭാഷണം നടത്തി . ചവറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു, അനീമിയ എന്നിവർ ബോധവൽക്കത്കരണ ക്ലാസിന് നേതൃത്വം നൽകി. തുടർന്ന് ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ റിസർച്ച് സ്കോളർ ദിവ്യ ദേവകി ക്ലാസ് നയിച്ചു . യോഗത്തിൽ സീനിയർ അസിസ്റ്റന്റ് ജയചന്ദ്രൻ പിള്ള , സ്റ്റാഫ് സെക്രട്ടറി ഷിഹാബുദീൻകുഞ്ഞ് , ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല വഹിക്കുന്ന അദ്ധ്യാപകൻ വിളയിൽ ഹരികുമാർ എന്നിവർ സംസാരിച്ചു.