intuc
കോൺഗ്രസ് ആലപ്പാട് മണ്ഡലം സമ്മേളനം ഐ.എൻ. ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പാട്: കോൺഗ്രസ് ആലപ്പാട് മണ്ഡലം സമ്മേളനം ഐ.എൻ. ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കായലിനും കടലിനും ഇടയിൽ 17 കി.മീ ദൂരമുള്ള ആലപ്പാട് പഞ്ചായത്തിനെ സി.ആർ. ഇസഡ് രണ്ടിൽ ഉൾപ്പെടുത്താതെ ജനജീവിതം ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തീരുമാനങ്ങൾ ആലപ്പാട് ജനതയോട് കാണിക്കുന്ന അനീതിയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഷിബു പഴനിക്കുട്ടി അദ്ധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് ബി.എസ്. വിനോദ്, നീലികുളം സദാനന്ദൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, ആർ. രാജപ്രിയൻ, മീരാസജി, എസ്.ബിനു, ഷൈമ തുടങ്ങിയവർ സംസാരിച്ചു.