തൊടിയൂർ: ഒക്ടോബർ 3 മുതൽ 6 വരെ തെലുങ്കാനയിൽ നടക്കുന്ന ദേശീയ
സബ് ജൂനിയർ ബാസ്കറ്റ് ബാൾ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആരോൺ ബിജുവിനെ കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷനിൽ ചേർന്ന അനുമോദന യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ധർമ്മദാസ് അദ്ധ്യക്ഷനായി. തങ്ങൾ കുഞ്ഞ്, നിസാർ, അജിത മോഹൻ, ബിജു എന്നിവർ സംസാരിച്ചു. ജില്ലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക മത്സരാർത്ഥിയാണ് തൊടിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയായ ആരോൺബിജു. ഒക്ടോബർ 1ന് ആരോൺ തെലുങ്കനായിലേക്ക് പുറപ്പെടും. തൊടിയൂർ നോർത്ത് ചരിപ്പൻ വിളയിൽ വിജയന്റെയും അനുജ വിജയന്റെയും മകനാണ് ആരോൺ.