കൊല്ലം: മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും നീളം കൂടിയ ചിത്രം വരച്ച യു.കെ.എഫ് എൻജി. കോളേജ് വിദ്യാർത്ഥിക്ക് ഇന്റർ നാഷണൽ ബുക്ക് ഒഫ് റെക്കാഡ്സ് പുരസ്‌കാരം. പാരിപ്പള്ളി യു.കെ.എഫ് എൻജി. കോളേജിലെ അഞ്ചാം സെമസ്റ്റർ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥി എം.എസ്.ആകാശാണ് ലോക റെക്കാഡ്സിൽ ഇടം പിടിച്ചത്. 4.8x3.8 അടി വലിപ്പത്തിലുള്ള ക്യാൻവാസിൽ 7.25 മിനിറ്റിൽ നിറുത്താതെയുള്ള സ്‌ക്രിബിൾ ആർട്ടാണ് ആകാശിനെ ലോക റെക്കാഡ്സിന് അർഹനാക്കിയത്. കോളേജിലെ യു.കെ.എഫ് സെന്റർ ഫോർ ആർട്ട് ആൻഡ് ഡിസൈന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനവും വിദ്യാത്ഥികൾക്ക് നൽകുന്നുണ്ടെന്ന് കോളേജ് എക്‌സി. ഡയറക്ടർ പ്രൊഫ. ജിബി വർഗീസ് പറഞ്ഞു.