പത്തനാപുരം: ഗാന്ധിഭവനിലെ അടുക്കളയിലേക്ക് ആധുനിക സംവിധാനമുള്ള ചപ്പാത്തി മെഷീൻ സമ്മാനമായി ലഭിച്ചു. പ്രവാസി സംരംഭകനും കോന്നി സേവാകേന്ദ്രം ചെയർമാനുമായ സി.എസ്. മോഹനനാണ് ഗാന്ധിഭവനിലെ അന്തേവാസികൾക്കായി ചപ്പാത്തി മെഷീൻ വാങ്ങി നൽകിയത്. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജന്റെ നേതൃത്വത്തിൽ ഗാന്ധിഭവന്റെ ഭാരവാഹികളും പ്രവർത്തകരും ചേർന്ന് കോന്നി ഗ്രാമപഞ്ചായത്തംഗം സി.എസ്. സോമൻപിള്ളയിൽ നിന്ന് ഏറ്റുവാങ്ങി.
മണിക്കൂറിൽ ആയിരം ചപ്പാത്തി ഉണ്ടാക്കാവുന്ന അത്യാധുനിക സൗകര്യത്തോടു കൂടിയ മെഷീനാണ് നൽകിയത്.