കൊല്ലം: ശാരദാമഠത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന്റെ ആദ്യ സംഭാവന എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം സലിം.എം.നാരായണനിൽ നിന്ന് എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറിയും ശാരദാമഠം ഉപദേശക സമിതി ചെയർമാനുമായ എൻ.രാജേന്ദ്രൻ ഏറ്റുവാങ്ങി. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, നവരാത്രി ഉത്സവ കമ്മിറ്റി ജനറൽ കൺവീനർ എ.ഡി.രമേശ്, ഉപദേശക സമിതി അംഗങ്ങളായ മഹിമ അശോകൻ, ജി.രാജ്മോഹൻ, ഡോ. മേഴ്സി ബാലചന്ദ്രൻ, മുണ്ടയ്ക്കൽ ആർ.രാജീവൻ, മങ്ങാട് ജി.ഉപേന്ദ്രൻ, സനിത്ത്.ആർ.മട്രോ, പി.ബി.ഉണ്ണിക്കൃഷ്ണൻ, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങളായ നേതാജി ബി.രാജേന്ദ്രൻ, അജിത്ത് മുത്തോടം, അഡ്വ. പി.സുധാകരൻ, ചന്ദു, പട്ടത്താനം സുനിൽ, കൃഷ്ണകുമാർ, സുജിത്ത് ശാന്തി, ദിലീപ്, ജിത്തു തുടങ്ങിയവർ പങ്കെടുത്തു.