ഓച്ചിറ: പി.വി.അൻവർ എം.എൽ.എയുടെ നിലപാടുകൾക്കെതിരെ സി.പി.എം ഓച്ചിറ കിഴക്ക്, പടിഞ്ഞാറ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. കല്ലൂർ മുക്കിൽ നിന്ന് ആരംഭിച്ച പ്രകടനം ഓച്ചിറ ടൗണിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.എം ശൂരനാട് ഏരിയ സെക്രട്ടറി പി.ബി. സത്യദേവൻ ഉദ്ഘാടനം ചെയ്തു. സുരേഷ് നാറാണത്ത് അദ്ധ്യക്ഷനായി. ബാബു കൊപ്പാറ സ്വാഗതം പറഞ്ഞു. കെ.സുഭാഷ്, ബി. ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു.