തൊടിയൂർ: കേരളാ സ്റ്റേറ്റ് പെൻഷണേഴ്സ് യൂണിയൻ തൊടിയൂർ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ ജില്ലാ പ്രസിഡന്റ് പി.ചന്ദ്രശേഖരപിള്ള ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി.ബാലചന്ദ്രൻ അദ്ധ്യക്ഷനായി. സംഘടനയിലെ മുതിർന്ന അംഗങ്ങളെ ജില്ലാ കമ്മിറ്റിയംഗം പി.ഗോപാലക്കുറുപ്പ് ആദരിച്ചു. സർവീസിൽ നിന്ന് വിരമിച്ച അംഗങ്ങൾക്ക് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.എ.ശ്രീധരൻപിള്ള മെമ്പർഷിപ്പ് വിരണംചെയ്തു. സി.എം.ആർ.ഡി.എഫിലേക്ക് അംഗങ്ങൾ സംഭാവന ചെയ്ത ചെക്ക് ജില്ലാ പ്രസിഡന്റ് ഏറ്റുവാങ്ങി. ബ്ലോക്ക്‌സെക്രട്ടറി കെ.വി.വിജയൻ, ആർ.രവീന്ദ്രൻപിള്ള, വി.നാണു,
സി.നാണു എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ. മഹേശൻ സ്വാഗതവും ജോ.സെക്രട്ടറി ബി. കൊച്ചുപൊടിയൻ നന്ദിയും പറഞ്ഞു.