viswanadhan

കൊല്ലം: സ്വാതന്ത്ര്യസമര സേനാനിയും ദളിത് പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നേതാവുമായിരുന്ന പരേതനായ എ.പാച്ചന്റെയും പരേതയായ എം.കുഞ്ഞുപെണ്ണിന്റെയും മകൻ റിട്ട. ലഫ്ടനന്റ് കേണൽ പി.വിശ്വനാഥൻ (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കരുനാഗപ്പള്ളി മാർക്കറ്റിന് സമീപത്തെ വീട്ടുവളപ്പിൽ. പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ദക്ഷിണേന്ത്യയിൽ ആദ്യമായി ഇന്ത്യൻ ആർമിയിൽ കമ്മിഷണന്റ് ഓഫീസറായി ലെഫ്ടനന്റ് കേണൽ വരെ എത്തിയ ആദ്യ വ്യക്തിയാണ് പി.വിശ്വനാഥൻ.
പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ബംഗളൂരു സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദവും നേടിയിട്ടുണ്ട്. കരുനാഗപ്പള്ളി, കൊല്ലം കോടതികളിൽ അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്. 1997ൽ സൈനിക സേവനത്തിൽ നിന്ന് വിരമിച്ച ശേഷം ബഹുജൻസമാജ് പാർട്ടി (ബി.എസ്.പി) സംസ്ഥാന വൈസ് പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചു.
ഭാര്യ: സി.വിജയകുമാരി. മക്കൾ: ലോലിത വിശ്വനാഥൻ, സ്മിത വിശ്വനാഥ്, പരേതനായ ബിനോയ് വിശ്വനാഥ്. മരുമക്കൾ: സാജൻ ഭരതൻ, ജസ്‌പ്രീത് സിംഗ് ചഡ്ഢ.
കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും കേരള നവോത്ഥാന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമായ പി.രാമഭദ്രൻ, പി.ശിവാനന്ദൻ, പി.ജയശങ്കർ, ബേബി ഉഷ, പരേതരായ പി.ഗോപിനാഥൻ, പി.രാമകൃഷ്ണൻ എന്നിവർ സഹോദരങ്ങളാണ്.