ccc
ബി.എം.എസ് ഓയിൽ പാം എംപ്ലോയീസ് സംഘ് യോഗം ഓയിൽ പാം ഡയറക്ടർ ബോർഡ്‌ മെമ്പർ ഡോ.രാജലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു .ബി .എം.എസ് നേതാക്കളായ ഏരൂർ സുനിൽ, ഇളമാട് രാകേഷ്, കേസരി അനിൽ, അഞ്ചൽ സന്തോഷ്,പ്രതീഷ്, ഗോപകുമാർ എന്നിവർ സമീപം

കുളത്തൂപ്പുഴ: ഓയിൽ പാം ഇന്ത്യ ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് മെമ്പറായ ഡോ.രാജലക്ഷ്മി ഓയിൽ പാം എസ്റ്റേറ്റ്, ഫാക്ടറി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും ആവശ്യങ്ങളും പുതിയ ഫാക്ടറി നിർമ്മിക്കണമെന്ന ആവശ്യങ്ങളുമടങ്ങിയ നിവേദനങ്ങൾ ബി.എം.എസ് നേതാക്കൾ നൽകി. തുടർന്ന് നടന്ന ബി.എം.എസ് ഓയിൽ പാം എംപ്ലോയീസ് സംഘ് യോഗം ഓയിൽ പാം ഡയറക്ടർ ബോർഡ് മെമ്പർ ഡോ.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഓയിൽ പാം എംപ്ലോയീസ് സംഘ് ജില്ലാ ജനറൽ സെക്രട്ടറി ഏരൂർ സുനിൽ അദ്ധ്യക്ഷനായി. ജില്ലാ ട്രഷറർ അഞ്ചൽ സന്തോഷ് സ്വാഗതം പറഞ്ഞു. ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കേസരി അനിൽ, ഇളമാട് രാകേഷ് എന്നിവർ സംസാരിച്ചു. ബി.എം.എസ് മേഖല നേതാക്കളായ അയിലറ സുനിൽ, പ്രതീഷ് ഭാരതീപുരം, രജനി, ഗോപകുമാർ കുളത്തൂപ്പുഴ, ഒറ്റക്കൽ സുരേഷ് മോഹൻ, പരിവാർ നേതാക്കളായ ആലഞ്ചേരി ജയചന്ദ്രൻ, വി.രാജൻ എന്നിവരും നിവേദന സംഘത്തിനൊപ്പമുണ്ടായിരുന്നു.