koottam

കൊല്ലം: എഴുത്തുകൂട്ടം ജില്ലാ വാർഷികവും ഓണാഘോഷവും അയത്തിൽ സാഹിത്യ വിലാസിനി ലൈബ്രറി ഹാളിൽ നടത്തി. ഓണാഘോഷം ഡോ. പുനലൂർ സോമരാജനും വാർഷികാഘോഷം മുഖത്തല ശ്രീകുമാറും ഉദ്ഘാടനം ചെയ്തു. എഴുത്തുകൂട്ടം പ്രസിഡന്റ് അനീഷ് കെ.അയിലറ അദ്ധ്യക്ഷനായി. സെക്രട്ടറി പ്രീത.ആർ.നാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. എഴുത്തിന്റെ പുതുവഴികളെക്കുറിച്ച് അനൂപ് അന്നൂർ സംസാരിച്ചു. ജോൺ റിച്ചാർഡ്, മഞ്ജു സാം, എഡ്‌വേർഡ് നസ്രത്ത്, രാഹുൽ ശങ്കുണ്ണി എന്നിവർ സംസാരിച്ചു. ഭരത് കോട്ടുക്കലിന്റെ 'തുരുത്തുകളിൽ വേലി തീർക്കുന്നവർ' എന്ന കവിതാ സമാഹാരത്തിന്റെ കവർ പേജ് മുഖത്തല ശ്രീകുമാർ അനീഷ് കെ.അയിലറയ്ക്ക് നൽകി പ്രകാശനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി. മുരളി സ്വാഗതവും ട്രഷറർ അനാമിക നന്ദിയും പറഞ്ഞു.

ഷീബ.എം.ജോൺ, എസ്.എം.മുഹമ്മദ് ഷരീഫ്, ആശ അഭിലാഷ് മാത്ര, ഭരത് കോട്ടുക്കൽ, ആറ്റുവാശേരി രാമചന്ദ്രൻ, പ്രമോദ് കുഴിമതിക്കാട്, ഹരീഷ് ശ്രീപദം, അശ്വതി സജി, പുഷ്പ അനിൽ, എസ്.എം.റസിലി, മുരളി കൊട്ടറ, ബിജു.കെ.നായർ, ശശിധരൻ പിള്ള എന്നിവർ കവിതകൾ അവതരിപ്പിച്ചു.