കൊല്ലം: മെഡിട്രീന ആശുപത്രി വിപുലമായ പരിപാടികളോടെ ലോക ഹൃദയദിനം ആചരിച്ചു. ഇതിനോടനുബന്ധിച്ച് വോക്കത്തോണും സംഘടിപ്പിച്ചു. രാജ്യാന്തര തലത്തിൽ പ്രശസ്തനായ ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.പ്രതാപ് കുമാറാണ് മെഡിട്രീന ഗ്രൂപ്പ് സാരഥി. ഹൃദയദിന വോക്കത്തോൺ ഫ്ലാഗ് ഓഫും ഉദ്‌ഘാടനവും ഇരവിപുരം സി.ഐ രാജീവ് നിർവഹിച്ചു.

ആശുപത്രി സി.ഒ.ഒ രജിത് രാജൻ സ്വാഗതം പറഞ്ഞു. സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. മനു ലോക ഹൃദയദിന സന്ദേശം കൈമാറി. കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. ബ്ലെസ്‌വിൻ, അഡ്മിനിസ്‌ട്രേറ്റർ അശോകൻ, എച്ച്.ആർ യൂണിറ്റ് ഹെഡ് ശ്രുതി ഫ്രാൻസിസ്, പൊതു പ്രവർത്തകനായ മനോജ് കുമാർ, ഷിബു റാവുത്തർ എന്നിവർ സംസാരിച്ചു. മെഡിട്രീന ഡോക്ടർമാർ, മറ്റു വിഭാഗം ജീവനക്കാർ, മങ്ങാട് ഗവ. എച്ച്.എസ്.എസിലെ അദ്ധ്യാപകർ, എസ്‌.പി.സി - എൻ.എസ്.എസ് സ്റ്റുഡന്റ്, ചൈൽഡ് പ്രൊട്ടക്ട ടീം, എൻ-ഫിറ്റ് ഫിറ്റ്നസ് സെന്റർ പ്രവർത്തകർ എന്നിവർ വോക്കത്തോണിൽ പങ്കാളികളായി. കൊല്ലം നഗര ഹൃദയത്തിൽ നടന്ന മെഡിട്രീന - ന്യൂബെർഗ് ടീമിന്റെ ഫ്ലാഷ് മോബോടെ ഹൃദയദിന പരിപാടികൾ സമാപിച്ചു.