
കണ്ണനല്ലൂർ: കേരള സ്കൂൾ ടീച്ചേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന 'സി.എച്ച് പ്രതിഭ ക്വിസ് സീസൺ 6" ഉപജില്ലാ തല മത്സരങ്ങൾക്ക് സമാപനം. കൊട്ടിയം തട്ടാമല ഗവ. ഹൈസ്കൂളിൽ നടന്ന സമാപന യോഗം യൂനുസ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻ സെക്രട്ടറിയും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു.
കെ.എസ്.ടി.യു സംസ്ഥാന പ്രവർത്തക സമിതി അംഗം എ.ഷാനവാസ് അദ്ധ്യക്ഷനായി. തേവലക്കര ജെ.എം.നാസറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ സെക്രട്ടറി എ.എസ്.ഷീന, ഭാരവാഹികളായ എം.സിയാദ്, ടി.അനിത, മുഹമ്മദ് ഹിഷൽ, നയന ബിജു, ഫാത്തിമത്തുസുഹ്‌റ, നസില, എസ്.അനന്യ എന്നിവർ നേതൃത്വം നൽകി.