 
അഞ്ചൽ: അഞ്ചൽ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇടമുളയ്ക്കൽ ഗവ. ജവഹർ ഹൈസ്കൂളിലെ കുട്ടികൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം റോട്ടറി ക്ലബ് ചാർട്ടർ മെമ്പർ അഡ്വ. രാജ്മോഹൻ നിർവഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്യാലാൽ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എൻ. ഷാജിലാൽ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. ശിവദാസൻ, ട്രഷറർ തോമസ് ഡാനിയേൽ, മുൻ പ്രസിഡന്റ് നിബു ഐ.ജേക്കബ്, മുൻ എ.ജി. രാജേന്ദ്രകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഹൈസ്കൂൾ തലത്തിൽ പഠിക്കുന്ന കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ക്ലബ് സെക്രട്ടറി കെ.ശിവദാസൻ പറഞ്ഞു.