photo
രുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ വെച്ചു നടന്ന ത്രിദിന ശില്പശാലയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോപാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നു

കരുനാഗപ്പള്ളി:കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ വെച്ചു നടന്ന ത്രിദിന ശില്പശാല സമാപിച്ചു. ജീവിത നൈപുണി വികാസം സാദ്ധ്യമാക്കുക, പ്രധാന തൊഴിൽ മേഖലകളിൽ സാമാന്യശേഷി വളർത്തുക, സോഫ്റ്റ് സ്കിൽ ഗ്രീൻ സ്കിൽ തുടങ്ങിയവ പരിശീലിക്കുക എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് -സമഗ്ര ശിക്ഷാ കേരളം യൂണിസെഫും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ലൈഫ് 24. ആദ്യഘട്ടത്തിൽ കൃഷി, പാചകം, പ്ലംബിംഗ് എന്നീ മേഖലകളെ ഉൾപ്പെടുത്തി കരുനാഗപ്പള്ളി ബി.ആർ.സിയുടെ ആഭിമുഖ്യത്തിലാണ് ശില്പശാല സംഘടിപ്പിച്ചത്. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.മീന അദ്ധ്യക്ഷയായി. സമാപന യോഗം കരുനാഗപ്പള്ളി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജി ഫോട്ടോ പാർക്ക് ഉദ്ഘാടനം ചെയ്തു. ബി.ആർ.സി അദ്ധ്യാപകരായ സുസ്മിത,സമീഹ, രഞ്ജിത് ബേബി എന്നിവർ ക്ലാസുകൾ നയിച്ചു. ഗേൾസ് ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ് കെ.ജി.അമ്പിളി,ബി.ആർ.സി അദ്ധ്യാപകരായ അജിതകുമാരി, ശ്രീകുമാരി എന്നിവർ സംസാരിച്ചു.വിദ്യാർത്ഥികൾക്ക് കൃഷി, പ്ലംമ്പിംഗ് എന്നീ മേഖലകളിൽ മികച്ച കർഷകനും അദ്ധ്യാപകനുമായ മോഹനൻ, രഘു എന്നിവർ വിദഗ്ധ പരിശീലനവും നൽകി. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ബി.പി.സി ശ്രീകുമാർ സ്വാഗതവും

സി.ആർ.സി കോ - ഓർഡിനേറ്റർ രഞ്ജിത്ത് ബേബി നന്ദിയും പറഞ്ഞു.