photo
ശുചിത്വ സാഗരം സുന്ദര തീരം പരിപാടിയുടെ ഭാഗമായി കാട്ടിൽ മേക്കതിൽ ക്ഷേത്ര തീരം ശുചീകരിക്കുന്നു

കരുനാഗപ്പള്ളി: മാലിന്യമുക്തം നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി പന്മന ഗ്രാമ പഞ്ചായത്തിനെ മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ടാം ഘട്ട ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശുചിത്വ സാഗരം , സുന്ദര തീരം പരിപാടിയുടെ ഭാഗമായി കാട്ടിൽ മേക്കതിൽ ക്ഷേത്ര തീരം ശുചീകരിച്ചു. പന്മന ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയും പന്മന മനയിൽ ഹയർസെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് എന്നിവരും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ശുചീകരണ പരിപാടി പന്മന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയച്ചിത്ര ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പന്മന ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ചെറിയാൻ ജോർജ്ജ് ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് കുമാർ, വി.ഇ.ഒ ശാരിക ,ഹെൽത്ത് ഇൻസ്പെക്ടർ ഷിബു ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു ,പ്രസാദ് തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുടർന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ കടൽ തീരത്തെ കച്ചവടക്കാർക്ക് ബോധവത്കരണം സംഘടിപ്പിച്ചു. തീര ശുചീകരണത്തിന്റെ ഭാഗമായി ശേഖരിച്ച 2 ടൺ അജൈവ മാലിന്യം ഹരിത കർമ്മ സേന ഏറ്റെടുത്ത് എം.സി.എഫ്ലേക്ക് മാറ്റി. പന്മന ഗ്രാമപഞ്ചായത്ത് പരിധിയിൽ മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവരെയും പൊതു സ്ഥലത്ത് മാലിന്യങ്ങൾ തള്ളുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.