ഓച്ചിറ: ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ ഓച്ചിറ യൂണിറ്റ് സമ്മേളനം മേഖല പ്രസിഡന്റ് ഉദയൻ കാർത്തിക ഉദ്ഘാടനം ചെയ്തു. മേഖലാ വൈസ് പ്രസിഡന്റ് അനി വയനകം അദ്ധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി റെജി പ്രയാർ സ്വാഗതം പറഞ്ഞു. പ്രയാർ പി.രാധാകൃഷ്ണകുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ഷബാനാ മഠത്തിലിനെ ചടങ്ങിൽ ആദരിച്ചു. മേഖലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ സംഘടനാ അവലോകനവും മുരളി അനുപമ സ്വാശ്രയസംഘം അവലോകനവും നടത്തി. സുരേന്ദ്രൻ വള്ളിക്കാവ്, കെ.അശോകൻ,സുനിൽ ക്ലിയർ, സന്തോഷ് സ്വാഗത്, ശ്രീകുമാർ ശ്രീ, ഹനീഫാ ആബീസ്, മധു ഇമേജ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ഇ.കെ.നിസാം (പ്രസിഡന്റ്), റെജി പ്രയർ (സെക്രട്ടറി), മധു ഇമേജ് (ട്രഷർ), സുരേന്ദ്രൻ വള്ളിക്കാവ്, മുരളി അനുപമ, സുനിൽ ക്ലിയർ, രാജൻ രാജാസ്, അനി വയനകം (മേഖലാകമ്മിറ്റി പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു.