പത്തനാപുരം: പിറവന്തൂർ , പിടവൂർ വില്ലേജുകൾ വിഭജിച്ച് കമുകുംചേരി അസ്ഥാനമാക്കി പുതിയ വില്ലേജ് രൂപീകരിക്കണമെന്ന ആവശ്യം ശക്തം. വർഷങ്ങൾക്ക് മുൻ പിടവൂർ വില്ലേജ് ഓഫീസ് കമുകും ചേരിയിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് അത് പിടവൂരിലേക്ക് മാറ്റി. മാറ്റുമ്പോൾ പകരം സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെ ഒന്നും നടന്നില്ല. പൊതുവേ ഗതാഗത സൗകര്യം കുറവായ കമുകുംചേരിയിൽ നിന്ന് പിടവൂരിലും പിറവന്തൂരിലും എത്തുക പ്രയാസമാണ്.
നൂറുകണക്കിന് കുടുംബങ്ങളുടെ ആവശ്യം
കല്ലടയാറിന് അക്കരെയും ഇക്കരെയും തലവൂർ ,പിറവന്തൂർ പഞ്ചായത്തുകളിൽ രണ്ട് വാർഡുകളിലായി കഴിയുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമാണ് കമുകുംചേരിയിൽ വില്ലേജ് ഓഫീസ് വേണമെന്നുള്ളത്. കിഴക്ക്, ചെമ്പനരുവി മുതൽ പടിഞ്ഞാറ് കമുകുംചേരി വരെ നീണ്ടുകിടക്കുന്നതാണ് നിലവിലെ പിറവന്തൂർ വില്ലേജ്. പിടവൂർ വില്ലേജിനും വിസ്തൃതി കൂടുതലാണ്. സ്ഥലത്തിന്റെ സ്കെച്ചും പ്ലാനും അടക്കമുള്ള ജനങ്ങളുടെ നിരവധി ആവശ്യങ്ങൾക്കായി അപേക്ഷ നൽകിയാൽ ഉദ്ദ്യോഗസ്ഥർക്ക് എത്താൻ കഴിയാത്ത സാഹചര്യമാണ്.
പിറവന്തൂർ പഞ്ചായത്തിലെ കമുകുംചേരി, എലിക്കാട്ടൂർ , കിഴക്കേ മുറി, തലവൂർ ഗ്രാമ പഞ്ചായത്തിലെ അരുവിത്തറ, കമുകുംചേരി, ചിറ്റാശ്ശേരി വിളക്കുടി ഗ്രാമ പഞ്ചായത്തിലെ കാര്യറ , കാര്യറ സെൻട്രൽ
എന്നീ വാർഡുകൾ ചേർത്ത് കമുകും ചേരിയിൽ പുതിയ വില്ലേജ് വേണമെന്നാണ് ആവശ്യം.
കമുകുംചേരി അസ്ഥാനമാക്കി വില്ലേജ് ഓഫീസ് വേണമെന്ന ആവശഅയവുമായി റവന്യൂ മന്ത്രിക്കും സ്ഥലം എം.എൽ.എക്കും അടക്കം നിവേദനം നൽകും.
ജി.സുരേഷ് ബാബു
പൊതുപ്രവർത്തകൻ
കമുകുംചേരി