k
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.സുന്ദരേശൻ പിള്ള അനുസ്മരണം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച എം.സുന്ദരേശൻ പിള്ള അനുസ്മരണം കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജന്റെ അദ്ധ്യക്ഷനായി. കെ.പി.സി.സി അംഗം നെടുങ്ങോലം രഘു മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി, ചിറക്കര ഗ്രാമ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ് കെ.സുജയ് കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ചിറക്കട നിസാർ, സി.ആർ.രാജേഷ്, അഡ്വ. ആർ.ഹരിലാൽ, ശശാങ്കൻ ഉണ്ണിത്താൻ, സുഗതൻ പറമ്പിൽ, ജി.രാധാകൃഷ്ണൻ, ജി.സന്തോഷ് കുമാർ, ഉളിയനാട് ജയൻ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എസ്.വി.ബൈജുലാൽ, കെ.ബിനോയി തുടങ്ങിയവർ സംസാരിച്ചു.