കൊല്ലം: ഇരവിപുരം വലിയവീട്ടിൽകാവ് മഹാലക്ഷ്മി ഭദ്രാദേവീ ക്ഷേത്രത്തിലെ മഹാനവരാത്രി ഉത്സവം ഒക്ടോബർ 3 മുതൽ 13 വരെ നടക്കും. നിത്യപൂജകൾക്ക് പുറമെ എല്ലാ ദിവസവും അഷ്ടദ്രവ്യ ശ്രീമഹാഗണപതിഹോമം, സരസ്വതിപൂജ, നവരാത്രിപൂജ, ജലധാര, ഇളനീർധാര, നാഗപൂജ, നൂറുംപാലും, ദേവീഭാഗവത പാരായണം, ശ്രീലളിതാസഹസ്രനാമജപം, കളഭച്ചാർത്ത്, വിശേഷാൽ പൂജ, പുഷ്‌പാലങ്കാര സമർപ്പണം, അന്നദാനം, കുഞ്ഞിസദ്യ എന്നിവ ഉണ്ടായിരിക്കും.

10ന് വൈകിട്ട് 5.30ന് പൂജവയ്പ്. മഹാനവമി ദിവസമായ 12ന് രാത്രി 7.30ന് മാടനൂട്ട്. വിജയദശമി ദിവസമായ 13ന് രാവിലെ 6.30ന് പൂജയെടുപ്പ്, സരസ്വതിപൂജ, വിദ്യാരംഭം, രാവിലെ 8ന് ശ്രീവിദ്യാരാജ ഗോപാലഹോമം, വൈകിട്ട് 6.45 ന് ദീപാരാധന, തുടർന്ന് പ്രസാദ വിതരണം, 7.15 ന് അത്താഴപൂജ, നടയടയ്ക്കൽ.