കൊല്ലം: പൊതു വിദ്യാവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാന തല ജവഹർലാൽ നെഹ്രു ഹോക്കി ടൂർണമെന്റ് (അണ്ടർ 17 ആൺ / പെൺ) കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ ആരംഭിച്ചു. നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 28 ടീമുകൾ പങ്കെടുക്കും. എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.എ.ലാൽ അദ്ധ്യക്ഷനായി. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആർ.പി.രഞ്ജൻ രാജ്, സ്വീകരണ കമ്മിറ്റി ചെയർമാൻ പരവൂർ സജീബ്, കൺവീനർ ഷാജൻ.പി.സഖറിയ, ജില്ലാ സ്പോർട്സ് കോഓഡിനേറ്റർ എ.ആർ.മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു. മത്സരങ്ങൾ ഒക്ടോബർ ഒന്നിന് സമാപിക്കും.