
കൊല്ലം: പ്രവാസി അസോസിയേഷൻ പ്രവാസി യീണിറ്റ് ഒന്നിന്റെ നേതൃത്വത്തിൽ അത്തപൂക്കള മത്സരം സംഘടിപ്പിച്ചു. സിമി സരുൺ നയിച്ച ടീം ജമന്തി ഒന്നാം സ്ഥാനം നേടി. ആഷ തോമസിന്റെ ടീം മന്ദാരം രണ്ടാം സ്ഥാനവും ജിബി ജോണിന്റെ അത്തം ടീമിന് മൂന്നാം സ്ഥാനവും ലഭിച്ചു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഹെഡ് പ്രദീപ അനിൽ അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, മുൻ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. യൂണിറ്റ് അംഗം ഉഷ കൃഷ്ണൻ സ്വാഗതവും റീജ മുസ്തഫ നന്ദിയും പറഞ്ഞു.