കൊല്ലം: എ.​പി.​ജെ അ​ബ്ദുൾ​ക​ലാം സാ​ങ്കേ​തി​ക ​ശാ​സ്​ത്ര സർ​വ​ക​ലാ​ശാ​ല​യിൽ ആ​രം​ഭി​ക്കു​ന്ന എം.ടെ​ക് പ്രോ​ഗ്രാ​മു​ക​ളാ​യ മെ​ക്കാ​നി​ക്കൽ ആൻ​ഡ് മെ​റ്റീ​രി​യൽ​സ് ടെ​ക്‌​നോ​ള​ജി (മെ​ക്കാ​നി​ക്കൽ), ഇൻ​ഫ്രാ​സ്​ട്ര​ക്​ചർ എ​ൻജിനി​യ​റിം​ഗ് ആൻ​ഡ് മാ​നേ​ജ്​മന്റ് (സി​വിൽ), ഇ​ല​ക്ട്രിക് വെ​ഹി​ക്കിൾ ടെ​ക്‌​നോ​ള​ജി (ഇ​ല​ക്ട്രി​ക്കൽ), എം​ബെ​ഡ​ഡ് സി​സ്റ്റം​സ് ടെ​ക്‌​നോ​ള​ജി​സ് (ഇ​ല​ക്ട്രോ​ണി​ക്‌​സ് & ക​മ്മ്യു​ണി​ക്കേ​ഷൻ) എ​ന്നി​വ​യിൽ ജ​ന​റൽ, സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ഴി​വു​ള്ള ഏ​താ​നും സീ​റ്റു​ക​ളി​ലേ​ക്ക് സ്‌​പോ​ട്ട് അ​ഡ്​മി​ഷൻ ന​ട​ത്തു​ന്നു. അ​സൽ സർ​ട്ടി​ഫി​ക്ക​റ്റു​കൾ സ​ഹി​തം ശ്രീ​കാ​ര്യം അ​ല​ത്ത​റ റോ​ഡി​ലു​ള്ള സർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ഒ​ക്ടോ​ബർ 3ന് രാ​വി​ലെ 11.30ന് ഹാ​ജ​രാ​കണം. ഫോൺ: 9495741482 , 9745108232.