nabi-day

ഇ​ര​വി​പു​രം: മ​യ്യ​നാ​ട് ക​ല്ലാ​റാം​തോ​ട് ഷെ​ഫീ​ഖുൽ ഇ​സ്‌​ലാം മ​ദ്ര​സ​യു​ടെ നേ​തൃ​ത്വ​ത്തിൽ ന​ബി​ദി​നാ​ഘോ​ഷ​വും പ്ര​ഭാ​ഷ​ണ​വും സ​മ്മാ​ന വി​ത​ര​ണവും ന​ട​ത്തി. ചാ​മ​ക്ക​ട ടൗൺ ജും​ആ മ​സ്​ജി​ദ് ചീ​ഫ് ഇ​മാം അൽ ഹാ​ഫി​സ് മു​ഹ​മ്മ​ദ് ശി​ബ്‌ലി മൗ​ല​വി അൽ ഖാ​സി​മി ഉ​ദ്​ഘാ​ട​നം ചെ​യ്​തു. പ്ര​സി​ഡന്റ് ഷ​റ​ഫു​ദ്ദീൻ ആ​ശാൻ അ​ദ്ധ്യ​ക്ഷ​നായി. ക​ല്ലാ​റാം​തോ​ട് മ​സ്​ജി​ദ് ഇ​മാം ഉ​സ്​താ​ദ് അൽ​ത്താ​ഫ് അ​ഹ്‌​സ​നി ന​ബി​ദി​ന പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​ന​ക​പ്പു​റം വ​ലി​യ​പ്പ​ള്ളി വൈ​സ് പ്ര​സി​ഡന്റ് എ​സ്.നാ​സ​റു​ദ്ദിൻ, വ​ലി​യപ​ള്ളി ഫി​നാൻ​സ് ക​മ്മി​റ്റി അം​ഗം ഹ​ബീ​ബ് സേ​ട്ട്, വി​ശി​ഷ്ടാ​തി​ഥി ടി.കെ.സുൽ​ഫി, ചാ​മ​ക്ക​ട ഹ​മീ​ദി​യ്യാ മ​സ്​ജി​ദ് ഭാ​ര​വാ​ഹി​ക​ളാ​യ ഹ​ബീ​ബ് കൊ​ല്ലം, മു​ഹ​മ്മ​ദ് അ​നീ​സ്, ഷ​ഫീ​ക്കുൽ ഇ​സ്‌​ലാം മ​ദ്ര​സ ഭാ​ര​വാ​ഹി​ക​ളാ​യ തി​ട്ട​യിൽ നി​സാം, ഷോ​ക്ക്, വ​ഹാ​ബ് മു​സ്ലി​യാർ, ഇ​സ്​മാ​യിൽ, ഷാ​ജ​ഹാൻ, ബാ​ബു നൗ​ഷാ​ദ്, ബാ​ബു മൈ​തീൻ എ​ന്നി​വർ പ​ങ്കെ​ടു​ത്തു.