കൊ​ല്ലം: കെ.എ​സ്.ആർ.ടി.സി പെൻ​ഷൻ​കാരുടെ ദു​രി​ത​ങ്ങൾ​ക്ക് അ​റു​തി വ​രു​ത്ത​ണ​മെ​ന്ന് ആ​വശ്യപ്പെട്ട് 1500 ഓ​ളം പെൻ​ഷൻ​കാർ സർക്കാരിനും ജനപ്രതിനിധികൾക്കും ​ഭീ​മ​ഹ​ർ​ജി നൽകി. പെൻഷൻ കൃ​ത്യ​മാ​യി ലഭിക്കാത്ത​തി​നാൽ പലരും മ​രു​ന്ന് വാങ്ങാൻ പോലും കഷ്ടപ്പെടുകയാണ്. ആ​നൂ​കൂ​ല്യം നൽ​കാൻ ഹൈ​ക്കോ​ട​തി ഡി​വ​ഷൻ ബെ​ഞ്ച് നിർ​ദ്ദേ​ശി​ച്ച കോർ​പ്പ​സ് ഫ​ണ്ട് 10 ശ​ത​മാ​നം വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​ത് പു​നഃ​സ്ഥാ​പി​ച്ച് പെൻ​ഷൻ ആ​നു​കൂ​ല്യ​ങ്ങൾ അടിയന്തരമായി നൽ​കണമെന്ന് ട്രാൻ​സ് പോർ​ട്ട് പെൻ​ഷ​ണേ​ഴ്‌​സ് ഫ്ര​ണ്ട് സം​സ്ഥാ​ന ക​മ്മി​റ്റി പ്ര​സി​ഡന്റ് ഇ.അ​ബ്ദുൽ ബ​ഷീർ, ജ​ന​റൽ സെ​ക്ര​ട്ട​റി കെ.ഭാ​സ്​ക​രൻ, ട്ര​ഷ​റർ ബാ​ബു​രാ​ജൻ എ​ന്നി​വർ പത്രക്കു​റി​പ്പിൽ ആവശ്യപ്പെട്ടു.