കൊല്ലം: സ്വാ​ത​ന്ത്ര​സ​മ​ര ര​ക്ത​സാ​ക്ഷി കെ.ല​ക്ഷ്​മ​ണൻ സ്​മാ​ര​ക സ​മി​തി​യും സർഗ്ഗ​സാ​ഹി​തി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പു​ര​സ്​കാ​ര​ദാ​ന - ക​വി സ​മ്മേ​ള​നം ഡെ​പ്യൂ​ട്ടി മേ​യർ കൊ​ല്ലം മ​ധു ഉ​ദ്​ഘാ​ട​നം ചെ​യ്​തു. 1938​ൽ പീ​ര​ങ്കി മൈ​താ​നി​യിൽ ബ്രി​ട്ടീ​ഷു​കാ​രു​ടെ വെ​ടി​യേ​റ്റ് വീ​ര​ച​ര​മം പ്രാ​പി​ച്ച ആ​ശ്രാ​മം കെ.ല​ക്ഷ്​മ​ണ​നും മ​റ്റ് ധീ​ര ര​ക്ത​സാ​ക്ഷി​കൾ​ക്കും കോർ​പ്പ​റേ​ഷൻ സ്​മാ​ര​കം നിർ​മ്മി​ക്കു​മെന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സർഗ്ഗ​സാ​ഹി​തി സം​സ്ഥാ​ന ജ​ന​റൽ സെ​ക്ര​ട്ട​റി ആ​റ്റൂർ ശ​ര​ച്ച​ന്ദ്രൻ ആ​ദ്ധ്യ​ക്ഷനായി. ഡോ. വെ​ള്ളി​മൺ നെൽ​സ​ണെ യോ​ഗ​ത്തിൽ അ​നു​മോ​ദി​ച്ചു. സർഗ്ഗ​സാ​ഹി​തി സം​സ്ഥാ​ന പ്ര​സി​ഡന്റ് ഗോ​പി​നാ​ഥ് പെ​രി​നാ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി. പി.വി​ജ​യ ബാ​ബു, ആ​ശ്രാ​മം സു​നിൽ കു​മാർ, കൊ​ല്ലം ശേ​ഖർ, കെ.പ്ര​സാ​ദ്, പ്ര​ദീ​പ് കു​മാർ പേ​ര​യം, മ​ല​വി​ള ശ​ശി​ധ​രൻ, ടി.പി.ശ​ശാ​ങ്കൻ, കെ.ര​ഘു​നാ​ഥൻ എ​ന്നി​വർ സം​സാ​രി​ച്ചു. ക​വി സ​മ്മേ​ള​ന​ത്തിൽ കൃ​ഷ്​ണ​കു​മാർ മ​രു​ത്ത​ടി, അ​പ്‌​സ​ര ശ​ശി​കു​മാർ, പ്ര​യാർ മു​ര​ളി, ച​വ​റ ബെ​ഞ്ച​മിൻ, രാ​മ​ച​ന്ദ്രൻ ക​ട​കം​പ​ള്ളി, വെ​ള്ളി​മൺ സു​കു​മാ​ര​നാ​ചാ​രി, സോ​മൻ ക​ലൈ​വാ​ണി, മോ​ഹി​ത് എ​ന്നി​വർ ക​വി​ത​കൾ അ​വ​ത​രി​പ്പി​ച്ചു. എൽ.പ്ര​കാ​ശ് സ്വാ​ഗ​ത​വും വി.സു​രേ​ഷ് ബാ​ബു ന​ന്ദി​യും പറഞ്ഞു.