കൊല്ലം: എ.ടി.എം തകർത്ത് പണം കവരാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ ജൽപിഗുരി മലൻഗി ടീ ഗാർഡനിൽ ക്രിസ്റ്റഫർ ലോക്രയാണ് (33) കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മൂന്നരയോടെയാണ് സംഭവം. കല്ലുംതാഴത്തെ സ്വകാര്യ ബാങ്കിന്റെ എ.ടി.എം കുത്തിത്തുറന്ന് പണം കവരാനാണ് ശ്രമിച്ചത്. മോഷണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് എ.ടി.എമ്മിലെയും സമീപ പ്രദേശങ്ങളിലെയും സി.സി ടി.വി ദൃശ്യങ്ങളും മറ്റ് തെളി
വുകളും ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ജില്ലാ പൊലീസ് ചീഫ് ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി ഷെരീഫിന്റെ മേനോട്ടത്തിൽ നടന്ന അന്വേഷണത്തിൽ കിളികൊല്ലൂർ സ്റ്റേഷൻ ഇൻസ്‌പെക്ടർ ഗിരീഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോദ്, അമൽരാജ്, എസ്.സി.പി.ഒമാരായ സാജ്, ശ്യാം ശേഖർ, ഡോയൽ, വിനോദ്കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പടികൂടിയത്. റിമാൻഡ് ചെയ്തു.