rajeev
രാജീവ്

കൊല്ലം: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പൊലീസ് പിടിയിലായി. ആലപ്പുഴ പത്തിയൂർ നഗരൂർചിറയിൽ രാജീവാണ് (41) ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ പ്രദീപിനെയാണ് മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി 9 ഓടെയാണ് സംഭവം. ശക്തികുളങ്ങര ഹാർബറിൽ വച്ച് മത്സ്യതൊഴിലാളികളായ ഇരുവരും ജോലിക്ക് ശേഷം പണം വാങ്ങി വീതിച്ചെടുത്തപ്പോഴുണ്ടായ തർക്കമാണ് അക്രമണത്തിൽ കലാശിച്ചത്. പ്രതി കൈയിൽ സൂക്ഷിച്ചിരുന്ന കത്തിക്ക് പ്രദീപിന്റെ തലയ്ക്ക് കുത്തകയായിരുന്നു. ഒളിവിൽ പോയ പ്രതിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ രതിഷിന്റെ നിർദ്ദേശാനുസരണം എ.എസ്.ഐ രാജേഷ്, എസ്.സി.പി.ഒമാരായ അബുതാഹിർ, ശ്രീകാന്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.